Advertisment

ഇ.പി.ജയരാജൻ ഡൽഹിയിലെത്തിയത് ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെ; ഹോട്ടൽ ലളിതിൽവച്ചാണ് ഞങ്ങൾ കണ്ടത്. ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും; അപ്പോൾ ഒരു ഫോൺ വന്നു, പെട്ടെന്ന് അദ്ദേഹം ടെൻഷനിലായി, മുഖഭാവവും ശരീര ഭാഷയും മാറി; പെട്ടെന്ന് പിന്മാറിയെന്ന് ശോഭ സുരേന്ദ്രൻ

തൃശൂർ രാമനിലയത്തിൽ വച്ചു ഇ.പിയെ വീണ്ടും കണ്ടിരുന്നു. അന്നു താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് ഇ.പി പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും തൽക്കാലം മാറ്റിവയ്ക്കേണ്ടി വരുമെന്നും പറഞ്ഞു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sobha surendran Untitled343.jpg

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഡൽഹിയിലെത്തിയത് ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഹോട്ടൽ ലളിതിൽവച്ചാണ് ഞങ്ങൾ കണ്ടത്.

Advertisment

ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും. അപ്പോൾ ഒരു ഫോൺ വന്നു. പെട്ടെന്ന് അദ്ദേഹം ടെൻഷനിലായെന്നും മുഖഭാവവും ശരീര ഭാഷയും മാറിയെന്നും പെട്ടെന്ന് പിന്മാറിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. 

ഇ.പിയെ വിളിച്ചത് ആരാണെന്ന് അറിയില്ല. 'നമുക്ക് ഒന്നു നീട്ടി വയ്ക്കേണ്ടി വരും' എന്നാണ് ഫോൺകോളിനുശേഷം അദ്ദേഹം എന്നോട് പറഞ്ഞത്. തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന്റെ വേദനയാണ് അദ്ദേഹം പങ്കുവച്ചത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചത് താനാണെന്നും ഇ.പി പറഞ്ഞതായി ശോഭ സുരേന്ദ്രൻ പറഞ്ഞു.

ജാവഡേക്കർ ഇ.പിയെ കാണുന്നതിനു മുൻപേ താനുമായി കണ്ടിരുന്നുവെന്നും ശോഭ സുരേന്ദ്രൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. നന്ദകുമാറാണ് അതിന് വഴിയൊരുക്കിയത്. 2023 ജനുവരിയിൽ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു ജയരാജനുമായുള്ള ആദ്യ കൂടിക്കാഴ്ച.

അതിനുശേഷമാണ് ഡൽഹിയിൽ പാർട്ടി നേതൃത്വവുമായി താൻ ബന്ധപ്പെടുകയും ഇ.പിയെ കാണാൻ അവർ തയ്യാറാവുകയും ചെയ്തതെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. 

തൃശൂർ രാമനിലയത്തിൽ വച്ചു ഇ.പിയെ വീണ്ടും കണ്ടിരുന്നു. അന്നു താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് ഇ.പി പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും തൽക്കാലം മാറ്റിവയ്ക്കേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് വിവരം അറിയിക്കാമെന്നും പറഞ്ഞാണ് മടങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Advertisment