Advertisment

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടു; തിരുവനന്തപുരത്ത് കടലിൽ 17കാരനെ കാണാതായി

വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പമാണ് മെല്‍ബിന്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും മറ്റുള്ളവർ നീന്തിക്കയറി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sea2

തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി.  പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ - മേരി ലീജിയ ദമ്പതികളുടെ മകനായ മെൽബിനെ(17)യാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. 

വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പമാണ് മെല്‍ബിന്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും മറ്റുള്ളവർ നീന്തിക്കയറി. കോസ്റ്റൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. 

Advertisment