Advertisment

പരിശുദ്ധ റംസാൻ മാസം പരിസമാപ്തിയിലേക്ക്; പ്രവാസി ലീഗ് റംസാൻ റിലീഫ് നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update
ramdan relife12.jpg

തിരുവനന്തപുരം :പടിഞ്ഞാറ് ചക്രവാള ചെരുവിലെ ആകാശ നീലിമയിൽ ചന്ദ്രതാര മുതൽ പരിശുദ്ധ റംസാനെ വരവേറ്റുകൊണ്ട് വിശ്വമാകെ മുസ്ലിംലീഗ് പോഷക സംഘടനകളും നടത്തിവന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് വിശുദ്ധ രാവിലെ പരിസമാപ്തി കുറിച്ചുകൊണ്ട് പ്രവാസി ലീഗ് കേരള തലസ്ഥാന നഗരിയിൽ നടത്തിവന്ന റിലീഫ് പരിപാടികൾ ഇക്കഴിഞ്ഞ പ്രഭാതത്തിൽ നന്ദാവനത്തുള്ള ലീഗ് ഹൗസിൽ സാധുകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണത്തോടെ  സമാപനം കുറിച്ചു .

ബീമാപള്ളി അബ്ദുൽഅസീസ് മുസ്‌ലിയാരുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. സാധുക്കൾക്കുള്ള കിറ്റുകളുടെ വിതരണഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഹാജി അട്ടക്കുളങ്ങര ഷംസുദ്ദീൻ സാഹിബ് നിർവഹിച്ചു .

സി എച്ച് സെന്റർലേക്കുള്ള ധനസഹായ വിതരണം മണ്ഡലം പ്രസിഡന്റ് ബീമാപള്ളി ഗുലാമിനും നൽകുകയുണ്ടായി പ്രവാസി ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ സ്വാഗതമാശംസിച്ചു .പ്രവാസി ലീഗിന്റെ ജില്ലാ ഭാരവാഹികളെ ഷബീർ മൗലവി ,സഫർ ഹാജി , വള്ളക്കടവ് സംഷീർ ,എം കെ അഷറഫുദ്ദീൻ ,പുത്തൻപാലം നസീർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .ജില്ലാ നിരീക്ഷകൻ അബ്ദുൽ ഹാദി അല്ലാമ പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . സൈഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി

Advertisment