Advertisment

ഫാന്‍ പൊട്ടിത്തെറിച്ചു, പിന്നാലെ തീ ആളിപ്പടര്‍ന്നു ! തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു

ചാക്കയിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു. വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്. 

New Update
fire house tvm

തിരുവനന്തപുരം: തീപിടിത്തത്തെ തുടർന്ന് വീട് കത്തിനശിച്ചു.  തിരുവനന്തപുരം വളളക്കടവിലാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.  വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം.

വസ്ത്രങ്ങളും പാത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെട്ടവ പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ വരാന്തയിലുണ്ടായിരുന്നു ഫാനിൽനിന്ന് പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെയാണ് തീ ആളിപ്പടർന്നത്. വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്. 

ചാക്കയിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു. 

Advertisment