Advertisment

പൊലീസ് സ്റ്റേഷനിലേക്ക് കയറ്റുന്നതിനിടെ വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം പാറശാലയില്‍

വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചന്ദനക്കട്ടി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്

New Update
kerala police1

തിരുവനന്തപുരം: വധശ്രമക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പാറശാലയിലാണ് സംഭവം നടന്നത്.  യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആലമ്പാറ സ്വദേശി മിഥുനാണ് സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. 

മൃഗാശുപത്രി കോമ്പൗണ്ടിനുളളിലൂടെ പിന്‍ഭാഗത്തെ റെയില്‍വേ ട്രാക്ക് വഴിയാണ് പ്രതി കടന്നത്. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചന്ദനക്കട്ടി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് അവിടെ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഓടി രക്ഷപ്പെട്ടത്.

Advertisment