Advertisment

നാടിളക്കി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പര്യടനം; സ്വീകരിക്കാൻ വൻ ജനാവലി

New Update
rajeev chandrasekhar kannammoola

കണ്ണമ്മൂലയില്‍ ആരംഭിച്ച വാഹന പ്രചരണ ജാഥയില്‍ ജനങ്ങളുടെ സ്വീകരണം ഏറ്റു വാങ്ങുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പര്യടന ജാഥയുടെ മൂന്നാം ദിനത്തില്‍ വന്‍ ജന പിന്തുണ. സാമൂഹിക നവോദ്ധാനത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ സ്മാരക ഐലന്റിന്‍ വൈകിട്ട് നാലിന് പുഷ്പാര്‍ച്ചന നടത്തിയായിരുന്നു വാഹന പ്രചരണത്തിന് തുടക്കമായത്.

Advertisment

ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പ്രചരണജാഥ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് ഭരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിച്ച തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു.

rajeev chandrasekhar kannammoola-2

നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും എന്നതില്‍ കോണ്‍സിനൊ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യാ മുന്നണിക്കോ  സംശയമില്ല. ബിജെപിക്ക് 400 സ്റ്റീറ്റും കോണ്‍ഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന് അറിഞ്ഞ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് മാറ്റത്തിന്റെ തിരഞ്ഞെടുപ്പാണെന്ന് നടക്കാന്‍ പോകുന്നതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയപ്പോൾ  ഇവിടെ എന്ത് മാറ്റമാണ് അവര്‍ കൊണ്ടുവന്നത്.

തിരുവനന്തപുരത്തെ വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ടടിച്ചവരാണ് ഇരുമുന്നണികളും. തന്റെ വിജയം ജനങ്ങളുടെ വിജയമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണമ്മൂലയിലെ സ്വീകരണത്തിന് ശേഷം പുത്തന്‍പാലം കോളനിയിലും വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി ബാര്‍ട്ടണ്‍ ഹില്ലിലും സ്വീകരണം നല്‍കി.

തുറന്ന വാഹനത്തിന് അകമ്പടിയായി യുവാക്കളുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമാക്കം വന്‍ ജനാവലി റോഡിന് ഇരുവശത്തുമായി അണിനിരന്നു. ജനങ്ങളുടെ സ്‌നേഹാശീര്‍വാദം ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥി അവര്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.

rajeev chandrasekhar kannammoola-3

വട്ടിയൂര്‍ക്കാവ് മുളവന ശ്രീനാരായണ ഗുരുമന്ദിരത്തിലും അയ്യന്‍കാളി പ്രതിമയിലും തൊഴുതു പുഷ്പാര്‍ച്ചന നടത്തിയ സ്ഥാനാര്‍ത്ഥി തുറന്ന വാഹനത്തില്‍ യാത്ര തുടര്‍ന്നു.

അനൗണ്‍സ്‌മെന്റ് വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് യാത്ര തുടര്‍ന്ന രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണം മുറിഞ്ഞ പാലം മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ എത്തി. പുഷ്പവൃഷ്ടി നടത്തിയായിരുന്നു എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയെ വരവേറ്റത്

മരപ്പാലം ജംഗ്ഷനില്‍ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ചായ കടയിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനൊപ്പം സെല്‍ഫി എടുക്കാനായി നിരവധി ആളുകൾ ചുറ്റുമെത്തുകയും, അവർക്കൊപ്പം ഫോട്ടോയെടുത്തും, ഓരോരുത്തരേയും നേരില്‍ കണ്ട് വോട്ട് ആഭ്യര്‍ത്ഥിച്ചും  സ്ഥാനാർഥി വാഹന പ്രചരണം തുടർന്നു.

Advertisment