Advertisment

കേരളത്തിലെ ഏറ്റവും വലിയ പി.എസ്.സി പരീക്ഷയായ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ 4.62 ലക്ഷം അപേക്ഷകർ കുറവ്. കാരണം തേടി സർക്കാരും പി.എസ്.സിയും. ഏറ്റവും കൂടുതൽ നിയമന സാദ്ധ്യതയുള്ള പരീക്ഷ. വിവിധ വകുപ്പുകളിലായി 15,000 നിയമനം വരും. ഇത്തവണ പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപരീക്ഷ മാത്രം. സർക്കാർ ജോലി സ്വപ്നം കണ്ട് പരീക്ഷയെഴുതുന്നത് 12.95 ലക്ഷം പേർ

12,95,446 അപേക്ഷകരാണ് ഇത്തവണ എൽ.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തിൽ 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. 4,62,892 ലക്ഷം പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. പത്താം ക്ലാസ് വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യതയെങ്കിലും എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ നിയമന സാദ്ധ്യത ഏറെയാണ്. വരാനിരിക്കുന്ന ലിസ്റ്റിൽ നിന്ന് 15000ത്തിലേറെ നിയമനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

New Update
psc

തിരുവനന്തപുരം: കേരളത്തിൽ പി.എസ്.സി നടത്തുന്ന ഏറ്റവും ഗ്ലാമർ പരീക്ഷയായ വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.ക്ലർക്ക്) പരീക്ഷയ്ക്ക് ഇത്തവണ അപേക്ഷകർ കുറഞ്ഞു. മുൻ വർഷത്തേക്കാൾ 4,62,892 ലക്ഷം പേരുടെ കുറവാണ് ഇത്തവണ. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരുന്നതും വമ്പൻ ലിസ്റ്റുള്ളതും ഏറ്റവുമധികം നിയമനം നടക്കുന്നതുമായ പരീക്ഷയാണിത്. അപേക്ഷകർ കുറയാനുള്ള കാരണത്തെക്കുറിച്ച് സർക്കാരും പി.എസ്.സിയും പരിശോധിക്കും.

Advertisment

12,95,446 അപേക്ഷകരാണ് ഇത്തവണ എൽ.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തിൽ 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. 4,62,892 ലക്ഷം പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. പത്താം ക്ലാസ് വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യതയെങ്കിലും എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ നിയമന സാദ്ധ്യത ഏറെയാണ്. വരാനിരിക്കുന്ന ലിസ്റ്റിൽ നിന്ന് 15000ത്തിലേറെ നിയമനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. 


വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.ക്ലർക്ക്) തസ്തികയിലേക്കുള്ള പരീക്ഷയിൽ പൊതു പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപരീക്ഷ മാത്രമാണ് ഇത്തവണ നടത്തുന്നത്. എസ്.എസ്.എൽ.സിയാണ് യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജനുവരി 3 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2025 ഓഗസ്റ്റിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത. ജൂലായ് മുതൽ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കഠിന പരിശീലനം നടത്തിയാണ് ഉദ്യോഗാർത്ഥികൾ തയ്യാറെടുക്കുന്നത്.


സംസ്ഥാനത്ത് ഏറ്റവുമധികം മത്സരമുള്ള പരീക്ഷയാണ് എൽ.ഡി ക്ലാർക്കിന്റേത്. പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങൾ- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറൽ ഇംഗ്ലീഷ് - 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ വിഷയത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ. എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകൾ ആർജിക്കുകയെന്നതാണ് പ്രധാനം.

കണക്ക്, മെന്റൽ എബിലിറ്റി എന്നിവയിൽ മികച്ച തയ്യാറെടുപ്പുനടത്തിയാൽ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതു വിജ്ഞാനത്തിൽ ചിട്ടയായി തയ്യാറെടുപ്പുനടത്തണം. ഇംഗ്ലീഷിന്റെ കാര്യത്തിൽ പരമാവധി മുൻ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്കൂൾ തലത്തിലെ പാഠപുസ്തകങ്ങൾ സൂക്ഷ്മമായി വായിക്കണം. മാതൃകാചോദ്യപ്പേപ്പറുകളും കൃത്യമായി പരിശീലിക്കണം.


ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വ ശാസ്ത്രം, ഇന്ത്യൻ ഭരണഘടന, കേരളം – ഭരണവും ഭരണസംവിധാനങ്ങളും, ജീവശാസ്ത്രവും പൊതുജന ആരോഗ്യവും, ഭൗതിക ശാസ്ത്രം, രസതന്ത്രം, കല, കായികം, സാഹിത്യം, സംസ്കാരം, കമ്പ്യൂട്ടർ – അടിസ്ഥാന വിവരങ്ങൾ, സുപ്രധാന നിയമങ്ങൾ, ആനുകാലിക വിഷയങ്ങൾ, ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും, ജനറൽ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവയാണ് സിലബസിലുള്ളത്. 


പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത്- 2025 ഓഗസ്റ്റ് ഒന്നിനാണ്. 2022 ഓഗസ്റ്റ് ഒന്നിനാണ് നിലവിലെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് 2025 ജൂലായ് 31നാണ്. 23,518പേരാണ് നിലവിലെ ലിസ്റ്റിൽ ആകെയുള്ളവർ. 6,296 പേ‌ർക്കാണ് ഇതുവരെ നിയമന ശുപാർശകൾ അയച്ചത്. 12,069 പേർക്ക് കഴിഞ്ഞ ലിസ്റ്റിൽ നിന്നും നിയമനം നൽകിയിട്ടുണ്ട്.

Advertisment