Advertisment

ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചത്‌ മേയർ എങ്ങനെ കണ്ടു; ഉയരമുള്ള ബസിൽ ഇരുന്ന് യദു കാണിക്കുന്നത് ഗ്ലാസ്‌ ഇട്ടു പോകുന്ന കാറിൽ ഇരുന്ന് എങ്ങനെ കാണാൻ സാധിക്കും? മേയ‍ർ നടത്തുന്നത് വ്യാജ ആരോപണം; സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയർ തന്തയ്ക്ക് വിളിച്ചു; ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്ന് യദുവിന്റെ അമ്മ

അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു. ഗതാഗത മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേ‍ർത്തു.News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
yadu arya.jpg

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തുടരുന്ന തർക്കത്തിൽ നടപടിയുമായി മുന്നോട്ടെന്ന് ഡ്രൈവ‍ർ യദു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു.

Advertisment

അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു. ഗതാഗത മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേ‍ർത്തു.

ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തിൽ മേയർക്കെതിരെ യദുവിന്റെ അമ്മ രം​ഗത്തെത്തി. രണ്ടു പേരും ഓടുന്നവണ്ടിയിൽ ആകുമ്പോൾ അതെങ്ങനെ കാണാൻ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.

ഉയരമുള്ള ബസിൽ ഇരുന്ന് മകൻ കാണിക്കുന്നത് ഗ്ലാസ്‌ ഇട്ടു പോകുന്ന കാറിൽ ഇരുന്ന് എങ്ങനെ കാണാൻ സാധിക്കും? മേയ‍ർ നടത്തുന്നത് വ്യാജ ആരോപണമാണ്. സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയർ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.

Advertisment