Advertisment

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

 തിങ്കളാഴ്ച പുലര്‍ച്ചെ ചൊവ്വന്നൂര്‍ തേര്‍മഠം റോഡിന് സമീപമാണ് അപകടമുണ്ടായത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
muhammed ansil

തൃശ്ശൂർ: ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.ചിറമനേങ്ങാട് ലക്ഷംവീട് കോളനിയില്‍ ഇളയമാട്ടില്‍ ഖലീലിന്റെയും ഖദീജയുടെയും മകന്‍ മുഹമ്മദ് അന്‍സി (18) ലാണ് മരിച്ചത്.  

 തിങ്കളാഴ്ച പുലര്‍ച്ചെ ചൊവ്വന്നൂര്‍ തേര്‍മഠം റോഡിന് സമീപമാണ് അപകടമുണ്ടായത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. 

അണ്ടത്തോടുള്ള പിതാവിന്റെ വീട്ടില്‍ നോമ്പുതുറ കഴിഞ്ഞ് ചിറമനേങ്ങാടുള്ള വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധു ജലീല്‍ (55) പരിക്കുകളോടെ രക്ഷപ്പെട്ടു.  സഹോദരങ്ങള്‍: ഹനീന, ഐഷ. 

Advertisment