Advertisment

കുന്നംകുളത്ത് പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

New Update
kerala police1

തൃശൂർ: കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി. ജോസ്, ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് പരിക്കേറ്റത്. 

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൈൻ സി. ജോസിന് കഴുത്തിനാണ് വെട്ടേറ്റിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി തിരിച്ചിൽ ആരംഭിച്ചു.

Advertisment