തൃശൂര്‍: തൃശൂരിലെ സിപിഎമ്മിന്റെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണവുമായി ഇ ഡി. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിട്ടുള്ളതന്നും ഇഡി ആരോപിക്കുന്നു.
101 സ്വത്തുക്കളില്‍ ആറെണ്ണം വില്പന നടത്തി. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വത്തുവിവരങ്ങള്‍ കണ്ടെത്തിയത്. പാര്‍ട്ടി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
സ്വത്തുക്കള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു.