Advertisment

തൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫീസിൽ മരിച്ച നിലയില്‍

സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന.  പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്

New Update
sujith dyfi

തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്ത് (29) ആണ്  മരിച്ചത്. 

സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന.  പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്. കൈയില്‍ കയര്‍ കരുതിയിരുന്നു.  സംസ്‌കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment