തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് ചാവക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.