Advertisment

സ്വയംതൊഴിലില്‍ വിജയഗാഥ തീര്‍ക്കാനായി ചെറുകിട സംരംഭവുമായി ഗായത്രി കര്‍ത്താ

ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിയ്ക്കുവാനൊരുങ്ങുകയാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര നെല്ലായി വില്ലേജിലെ പന്തല്ലൂര്‍ കുന്നത്തേരി പെരിങ്ങാമ്പ്രമഠത്തിലെ ഗായത്രി ശ്രീഹരി എന്ന ഇരുപത്തഞ്ചുകാരി

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
gayathri kartha

തൃശ്ശൂർ: കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തമായി ഒരു തൊഴില്‍ സംരംഭം തുടങ്ങി വിജയിപ്പിച്ചെടുക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് തെളിയിച്ചെടുത്ത ഒരുപാട് സ്ത്രീകളുള്ള നാടാണ് നമ്മുടേത്. അത്തരം വിജയഗാഥകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി ചെറുപ്പക്കാരായ സ്ത്രീകളാണ് കേരളത്തില്‍ ഇപ്പോള്‍ ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങളുമായി രംഗത്തു വരുന്നത്.

Advertisment

പൊതുമേഖലാ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെല്ലാം പലവിധ സ്കീമുകളിലൂടെ ലക്ഷങ്ങളാണ് ഇതിനായി വായപ്കള്‍ നല്‍കുന്നത്. അതുപ്രയോജനപ്പെടുത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്നു സ്ത്രീകളാണെന്നു വേണമെങ്കില്‍ പറയാം. ആത്മാര്‍ത്ഥതയും കഠിനപ്രയത്നവുംചുറുചുറുക്കും കൊണ്ട്  തുടങ്ങുന്ന സംരംഭങ്ങളില്‍ വിജയം നേടാന്‍ കഴിവുള്ളവരാണ് തങ്ങളെന്ന് പുതിയകാലത്തെ സ്ത്രീകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. 

bhumika spices

ആധുനികകാലത്ത് ഓണ്‍ലൈന്‍ വിപണി വലിയൊരു സാധ്യതയാണ് സ്ത്രീകള്‍ക്കു മുമ്പില്‍ തുറന്നിരിക്കുന്നത്. അത്തരമൊരു വിപണി ലക്ഷ്യമിട്ടുകൊണ്ട് ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിയ്ക്കുവാനൊരുങ്ങുകയാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര നെല്ലായി വില്ലേജിലെ പന്തല്ലൂര്‍ കുന്നത്തേരി പെരിങ്ങാമ്പ്രമഠത്തിലെ ഗായത്രി ശ്രീഹരി എന്ന ഇരുപത്തഞ്ചുകാരി. 

കൊമേഴ്സില്‍ ബിരുദാനന്തരബിരുദവും ഇന്റര്‍നാഷണല്‍ ബിസിനസ്സ് ഓപ്പറേഷനില്‍ ഡിപ്ലോമയുമുള്ള ഈ ചെറുപ്പക്കാരിയായ വീട്ടമ്മ പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കിയിരുന്നു. വിവാഹശേഷം സാമ്പത്തിക സ്വയംപര്യാപ്തത കൈവരിയ്ക്കാന്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസ്സില്‍ തോന്നിയപ്പോള്‍ അതിനു പ്രോത്സാഹനവുമായി ഭര്‍ത്താവും വീട്ടുകാരുംപ്രോത്സാഹനം നല്‍കുകയായിരുന്നു. നിത്യോപയോഗത്തിനുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയിലേയ്ക്കാണ് ഗായത്രി കാലെടുത്തുവയ്ക്കുന്നത്. സ്വന്തം വീടിനോട് ചേര്‍ന്നുള്ള ചെറിയ കെട്ടിടത്തില്‍ ഓർ ഗാനിക് കറിപൗഡറുകളുടെ നിര്‍മ്മിച്ച് വിതരണം ചെയ്യുക എന്നതാണ് ഗായത്രിയുടെ ലക്ഷ്യം.

gayathri kartha1

കൃത്രിമച്ചേരുവകളില്ലാതെ നൂറുശതമാനം ഓര്‍ഗാനിക് ആയ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വിപണനം ചെയ്യാനുള്ള ഒരു ചെറിയ നിര്‍മ്മാണ യൂണിറ്റ് ഗായത്രി തന്റെ വീട്ടുമുറ്റത്ത് ഒരുക്കിക്കഴിഞ്ഞു. മൈക്രോ ഫൂഡ് പ്രൊസസ്സിംഗ് യൂണിറ്റുകള്‍ക്കായി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ  ലക്ഷം രൂപ പി.എം.എഫ്.എം.ഇ. വായ്പയെടുത്താണ് ഗായത്രി തന്റെ ചെറുസംരംഭത്തിന് തുടക്കമിടുന്നത്.

bhumika spices1

എഫ്.എസ്.എസ്.എ.ഐ., എം.എസ്.എം.ഇ., കെ-സ്വിഫ്റ്റ് രജിസ്ട്രഷനുകളും ലൈസന്‍സുകളും നേടി കൃത്യമായ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഗായത്രിയുടെ പുതുസംരംഭമായ

ഭൂമിക സ്പൈസസ് കേരളത്തിലെ വിപണിയിലേയ്ക്കെത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന മുളകും മല്ലിയും മഞ്ഞളുമെല്ലാമാണ് കറിപൗഡറുകളായെത്തുന്നത്. ഇടുക്കി ജില്ലയിലെ തോട്ടങ്ങളില്‍ നിന്നും ശേഖരിച്ചു കൊണ്ടു വരുന്ന ഏലക്കായും കുരുമുളകുമെല്ലാം ഭൂമിക സ്പൈസസ് വിപണിയിലെത്തിക്കും.

gayathri kartha2

ഓൺലൈന്‍ വിപണനത്തിനായി  ഭൂമികളുടെ ഫെയ്സ്ബുക്ക് പേജും ഇന്‍സ്റ്റാഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്. അധികം താമസമില്ലതെ കറിപൗഡറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഗായത്രി പറഞ്ഞു. ഉത്പന്ന നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍  വെള്ളിയാഴ്ച രാവിലെ 9.30ന് പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ കെ.കെ. രാജന്‍ നിര്‍വ്വഹിയ്ക്കും. ഡോ. കെ.പി. രഘുനാഥ്, ഇരിങ്ങാലക്കുട വ്യവസായവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertisment