Advertisment

സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുന്നു; സന്ദർശനത്തിനെത്തുമ്പോൾ ഗെറ്റ് ഔട്ട്‌ അടിക്കുന്ന പാരമ്പര്യം തങ്ങളുടെ കുടുബത്തിനില്ലെന്ന് മുരളീധരൻ ‌‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
MURALIDHARAN

തൃശ്ശൂർ : ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്ക് മറുപടിയുമായി തൃശ്ശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.

Advertisment

സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദർശനത്തിനെത്തുമ്പോൾ ഗെറ്റ് ഔട്ട്‌ അടിക്കുന്ന പാരമ്പര്യം തങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരൻ പറഞ്ഞു. ‌‌

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രതികരണം.

സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല എന്നും മുരളീധരൻ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്. കേരളത്തിൽ രണ്ടു പേർക്കാണ് സമനില തെറ്റിയത്, ഒന്ന് പിണറായിക്ക് രണ്ട് ബിജെപിക്ക് എന്നും അദ്ദേഹം പറഞ്ഞു.

Advertisment