Advertisment

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 108 കോടി നിക്ഷേപകർക്ക് കൈമാറാമെന്ന് ഇഡി

ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
enforcement ed

കരുവന്നൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി പിഎംഎൽഎ കോടതിയിലറിയിച്ചു.

ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.

2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി സിപിഐ​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പ​രാ​തി​ക്ക് പി​ന്നാ​ലെ പി​രി​ച്ചു​വി​ട്ടു. മുന്നൂറ് കോടിയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Advertisment