Advertisment

രണ്ട് കൊലക്കുറ്റം അടക്കം ഒമ്പത് കേസുകള്‍ നിലനില്‍ക്കെ കാപ്പചുമത്തി നാടുകടത്തി; തൊട്ടുപിന്നാലെ നാട്ടില്‍തന്നെ അടുത്ത കൊല നടത്തി അറസ്റ്റിലായി മണികണ്ഠന്‍

2022 നവംബര്‍ 26ന് മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തില്‍ പാപ്പാനായി ജോലി ചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ പാപ്പാനെ കുത്തിക്കൊന്നത്.

New Update
manikandan Untitled54542.jpg

തൃശ്ശൂര്‍: രണ്ട് കൊലക്കുറ്റം അടക്കം ഒമ്പത് കേസുകള്‍ നിലനില്‍ക്കെ പത്തുദിവസം മുമ്പ് കാപ്പചുമത്തി പൊലീസ് നാടുകടത്തിയ മണികണ്ഠന്‍ നാട്ടില്‍തന്നെ വീണ്ടുമൊരു കൊല നടത്തി അറസ്റ്റില്‍.

Advertisment

കഴിഞ്ഞ ദിവസമാണ് കോടന്നൂരില്‍ വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവിനെ മണികണ്ഠനും സംഘവും ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മണികണ്ഠന്‍, അനുജന്‍ പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവര്‍ ചേര്‍ന്ന് മനുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

അഞ്ചുവര്‍ഷം മുമ്പ് മാപ്രാണത്തു നടന്ന കൊലക്കേസിലെ പ്രതിയാണ് മണികണ്ഠന്‍. തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ആനപ്പാപ്പാനായിരുന്നപ്പോള്‍ മൂന്നാറില്‍ മറ്റൊരു ആനപ്പാപ്പാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായി. കൂടാതെ ആറ് അടിപിടിക്കേസിലും ഒരു കഞ്ചാവ് കേസിലും പ്രതി.

2022 നവംബര്‍ 26ന് മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തില്‍ പാപ്പാനായി ജോലി ചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ പാപ്പാനെ കുത്തിക്കൊന്നത്.

തൃശ്ശൂര്‍ പെരുവിള വടയിരി വീട്ടില്‍ വിമല്‍ (32) ആണ് കൊല്ലപ്പെട്ടത്. ആനയെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിനൊടുവില്‍ കഴുത്തിന് കുത്തേറ്റ വിമല്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു.

Advertisment