Advertisment

സുരേഷ് ഗോപി യോഗ്യനായ വ്യക്തി, കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം കൃത്യമായി നല്‍കി; സുരേഷ് ഗോപി മിടുക്കനെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു. സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും മേയര്‍ പറഞ്ഞു. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
suresh gopi1

തൃശൂര്‍:  തൃശൂര്‍ കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നും കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്.

സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.

തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കി. സുരേഷ് ഗോപിയോട് മതിപ്പെന്നും സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും എം കെ വര്‍ഗീസ് പറഞ്ഞു. 

Advertisment