തൃശ്ശൂര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് പത്മജ വേണുഗോപാല്‍. പത്മജ വേണുഗോപാലിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് പത്മജ രംഗത്തെത്തിയത്.
ഉണ്ണിത്താന്റെ ആരോപണത്തില്‍ മറുപടി പറയാന്‍ ഇല്ല. അദ്ദേഹത്തിന്റെ പ്രതികരണം കേട്ടപ്പോള്‍ വിഷമം തോന്നി. എന്തുകൊണ്ട് തനിക്കെതിരെ സംസാരിച്ചുവെന്നറിയില്ല.
ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ് താന്‍. തൃശ്ശൂരില്‍ വോട്ടെടുപ്പ് സുരേഷ് ഗോപിക്കനുകൂലം എന്നു കരുതുന്നുവെന്നും പത്മജ പറഞ്ഞു.