Advertisment

തൃ​ശൂ​രി​ല്‍ മു​ര​ളീ​ധ​ര​നാ​ണെ​ങ്കി​ലും പ്ര​താ​പ​നാ​ണെ​ങ്കി​ലും രാ​ഷ്ട്രീ​യ​പോ​രാ​ട്ടം തന്നെ; ഏ​ത് സ്ഥാ​നാ​ർ​ഥി വ​ന്നാ​ലും ആ​ശ​ങ്ക​യി​ല്ലെ​ന്ന് ‍വി.​എ​സ് സു​നി​ൽ കു​മാ​ർ

New Update
vs sunil kumar-2

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ എ​തി​രാ​ളി മു​ര​ളീ​ധ​ര​നാ​ണെ​ങ്കി​ലും പ്ര​താ​പ​നാ​ണെ​ങ്കി​ലും രാ​ഷ്ട്രീ​യ പോ​രാ​ട്ടം ത​ന്നെ​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും അ​തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment

പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തി​നു പി​ന്നാ​ലെ തൃ​ശൂ​രി​ല്‍ മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് തീരുമാന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​നി​ൽ​കു​മാ​ർ.

ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​ത് സ്ഥാ​നാ​ര്‍​ത്ഥി​യാ​യാ​ലും അ​ത് വി​ല​യി​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. എ​ല്‍​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യം. മു​ര​ളി​യാ​യാ​ലും പ്ര​താ​പ​നാ​യാ​ലും പ്ര​ശ്ന​മു​ള്ള​യാ​ളു​ക​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Advertisment