Advertisment

ഇരിഞ്ഞാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രൊഫഷണൽ ഡയറക്ടർ ആയി രാജീവ്‌ മുല്ലപ്പിള്ളി തെരെഞ്ഞെടുക്കപ്പെട്ടു

author-image
സലിം അറക്കൽ
New Update
rajeev mullappally mp jakson

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രൊഫഷണൽ ഡയറക്ടർ ആയി രാജീവ്‌ മുല്ലപ്പിള്ളി തെരെഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി കോൺഗ്രസ്‌ ഭരിക്കുന്ന അർബൻ ബാങ്കാണ് ഇരിഞ്ഞാലക്കുട ടൌൺ ബാങ്ക്. തൃശൂർ ജില്ലയിൽ 19 ശാഖകളും,2000 കോടിയിൽ പരം ബിസിനസുമായി, കേരളത്തിലെ വലിയ മുന്ന് ടൗൺ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചുവരുന്നു. 

Advertisment

കോളേജ് വിദ്യഭ്യാസകാലം മുതൽ, കെ.സ്.യുവിലൂടെയാണ് രാജീവ്‌ മുല്ലപ്പിള്ളി സംഘടനാ തലത്തിലേക്ക് വരുന്നത്.1977-78 കാലഘട്ടത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ നിന്ന് മാഗസിൻ എഡിറ്റർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് കാനറ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ആ സമയം കാനറ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു.

പിന്നീട് ബ്രാഞ്ച് മാനേജർ ആയി ജോലിയിൽ നിന്ന് വിരമിച്ചു. അപ്പോൾ ഓഫീസർസ് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടി ആയിരുന്നു. പാരമ്പര്യ കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ച രാജീവ്‌ മുല്ലപ്പിള്ളിയുടെ പിതാവ് കുണ്ടുർ രാഘവമേനോൻ മുപ്പത് വർഷത്തോളം വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ആയിരുന്നു. അമ്മ മുല്ലപ്പിള്ളി ചന്ദ്രമതിഅമ്മ.

മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ആണ് ടൗൺ ബാങ്കിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിലെ യുഡിഫ് സ്ഥാനാർഥി ആയിരുന്നു ജാക്സൻ. കെഎസ്ഇ ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർ, ഇരിഞ്ഞാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ്‌, എംസിപി ഗ്രൂപ്പ്‌ ബിസിനസ്‌ സ്ഥാപനങ്ങളുടെ ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരുന്നു.

മുൻ ഇരിഞ്ഞാലക്കുട നഗരസഭയുടെ ചെയർമാൻ കൂടിയാണ് ജാക്സൻ. ഇപ്പോൾ കെപിസിസി നിർവാഹക സമിതി അംഗമാണ്‌. ആവശ്യ ഘട്ടങ്ങളിൽ തൃശൂർ ഡിസിസിയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും സ്വയം ചെയതുവരുന്നു. പത്താം തവണയാണ് എം.പി. ജാക്സൻ ടൗൺ ബാങ്കിന്റെ ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെടുന്നത്.1990 മുതൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക്, ജാക്സന്റെ നേതൃത്വത്തിൽ സുഗമായി മുന്നോട്ട് പോകുന്നു.

Advertisment