Advertisment

പൊള്ളുന്ന വേനല്‍ ചൂടിനിടെ ആര്‍ത്തുല്ലസിച്ച് മൈനസ് 10 ഡിഗ്രി തണുപ്പില്‍ 'ചില്‍' ആകാന്‍ അതിരപ്പിള്ളിയിലെ സ്നോ സ്റ്റോം പാര്‍ക്ക്. സ‌ഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന പുതുപുത്തന്‍ റൈഡുകള്‍ ലോകോത്തര നിലവാരത്തില്‍. 50 ശതമാനം വരെ ഓഫറുകളും. സില്‍വര്‍ സ്റ്റോം മായക്കാഴ്ചകള്‍ റീല്‍സ് ആക്കി വൈറലായാല്‍ വിയറ്റ്നാം ഹോളിഡേ ട്രിപ്പ് ഓഫറും !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
silver storm-2

അവധിക്കാലത്ത്‌ അതിരപ്പിള്ളിയും വാഴച്ചാലും കാണാനെത്തുന്നവര്‍ക്ക്‌ സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ അനുഭവങ്ങളുടെ വിരുന്ന് ആസ്വദിക്കാന്‍ അവസരം. വേനല്‍ച്ചൂടിലും മൈനസ്‌ പത്ത്‌ ഡിഗ്രിയില്‍ (-10°C) ചില്‍ ചെയ്യാം, അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തന്‍ വാട്ടര്‍ റൈഡുകളില്‍ നനയാം... ഈ സാകര്യങ്ങളെല്ലാമാകട്ടെ ഇപ്പോള്‍ അതിശയിപ്പിക്കുന്ന ഓഫറുകളില്‍ ആസ്വദിക്കുകയുമാവാം.

Advertisment

കേരളത്തിലെ 'ഏറ്റവും വലിയ' ഫണ്‍ ഡെസ്റ്റിനേഷനായ സില്‍വര്‍സ്റ്റോം ഈ പൊള്ളുന്ന വേനലവധിക്കാലത്ത്‌ അതിരപ്പിള്ളി സഞ്ചരിക്കുന്നവര്‍ക്ക്‌ അനുഭവങ്ങളുടെ പറുദീസയായി മാറുകയാണ്‌.

ആഘോഷം 50% ഡിസ്‌കൗണ്ടില്‍

പരീക്ഷാച്ചൂടില്‍ നിന്ന്‌ വേനല്‍ച്ചൂടിലേക്ക്‌ എത്തിയ 10, പ്ലസ്‌ വണ്‍, പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ശരീരവും മനസും ഒന്ന് തണുപ്പിക്കാന്‍ അവസരമൊരുക്കുകയാണ് സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും സ്നോ പാര്‍ക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സില്‍വര്‍ സ്റ്റോം 50% ഡിസ്‌കൗണ്ടില്‍ സന്ദര്‍ശിക്കാം. കൂടെ വരുന്ന രക്ഷിതാക്കള്‍, കൂട്ടുകാര്‍ എന്നിവര്‍ക്ക്‌ 15% ഡിസ്കൗണ്ട് നേടാം.

silver storm


വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കുമുണ്ട്‌ ഡിസ്‌കൗണ്ട്‌. പാര്‍ക്കിലെത്തിയാലും കുട്ടികളുടെ ഉത്തരവാദിത്തം കാരണം ആഘോഷിക്കാന്‍ കഴിയാതെ പോകുന്ന അധ്യാപകര്‍ക്ക്‌ ഇത്തവണ കുടുംബത്തോടൊപ്പം ടെന്‍ഷനുകളില്ലാതെ അടിച്ചുപൊളിക്കാം. 50% ഡിസ്കൗണ്ടാണ്‌ അധ്യാപകര്‍ക്ക്‌ ലഭിക്കുക. കൂടെ വരുന്നവര്‍ക്ക്‌ 15% ഡിസ്കൗണ്ടും ലഭിക്കും.


റീല്‍സ്‌ ഹിറ്റ്‌ ആയാല്‍ വിയറ്റ്‌നാമിലേക്ക്‌ പറക്കാം

സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ മായക്കാഴ്ച്ചകള്‍ റീല്‍സ്‌ ആക്കാമോ ? സുഹൃത്തിനൊപ്പം വിയറ്റ്‌നാമിലേക്ക്‌ യാത്ര പോകാം. സില്‍വര്‍സ്റ്റോമിലെത്തുന്ന അതിഥികള്‍ക്ക്‌ പാർക്കിന്റെ രസകരമായ കാഴ്ച്ചകള്‍ റീല്‍സ്‌ ആക്കാം.

ആദ്യം ചെയ്യേണ്ടത്‌ bookings.silverstorm.in എന്ന ഓദ്യോഗിക വെബ്സൈറ്റിലൂടെ 10% ഓഫറില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുക. സില്‍വര്‍സ്റ്റോം, സ്‌നോ സ്റ്റോം, സില്‍വര്‍സ്റ്റോം റിസോര്‍ട്ട്‌ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്‌ റീല്‍ ഉണ്ടാക്കാം.

സോഷ്യല്‍ മീഡിയയില്‍ മൂന്നു സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്ത്‌ റീല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ കാഴ്ച്ചക്കാരും ലൈക്കും കിട്ടുന്ന റീല്‍സിന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടാം.

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക്‌ ഒരു സുഹൃത്തിനൊപ്പം വിയറ്റ്‌നാമിലേക്ക്‌ യാത്ര പോകാം. രണ്ടാം സമ്മാനം നേടുന്ന രണ്ടു പേര്‍ക്ക്‌ മഞ്ഞുമ്മല്‍ ബോയ്സ്‌ ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവ്സിലേക്ക്‌ സുഹൃത്തിനൊപ്പം യാത്ര ചെയ്യാം. മൂന്നാം സ്ഥാനം മൂന്നു പേര്‍ക്ക്‌ അതിരപ്പിള്ളി സില്‍വര്‍സ്റ്റോം റിസോര്‍ട്ടില്‍ ഒരു രാത്രി താമസം.

silver storm-3

സില്‍വര്‍ സ്റ്റോം കാല്‍ നൂറ്റാണ്ടിലേയ്ക്ക്

അതിരപ്പിള്ളിയുടെ ലാന്‍ഡ് മാര്‍ക്ക് എതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. അത് അതിരപ്പിള്ളി വെള്ളച്ചാട്ടം തന്നെ. പക്ഷേ ഇപ്പോള്‍ അടുത്ത സ്റ്റോപ്പ് സില്‍വര്‍ സ്റ്റോമാണ്. കഴിഞ്ഞ 24 വര്‍ഷമായി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ മുന്‍നിര വിനോദകേന്ദ്രമാണ്‌ സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്‌. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ സഞ്ചാരികള്‍ക്ക്‌ സുപരിചിതമായി മാറിക്കഴിഞ്ഞു ഈ പാര്‍ക്ക്‌.


2017-ല്‍ സില്‍വര്‍സ്റ്റോം അവതരിപ്പിച്ച സ്‌നോ സ്റ്റോം 10,000 ചതുരശ്രയടി വിസ്തൃതിയുള്ള മഞ്ഞുപെയ്യുന്ന ലോകമാണ്‌. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ തന്നെ അപൂര്‍വമായ ചുവടുവെപ്പായ സ്‌നോ സ്റ്റോമിലേക്ക്‌ പരസ്യവും പബ്ലിസിറ്റിയും ഇല്ലാതെ തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.


വളര്‍ച്ചയുടെ പുതിയ പടവിലാണ്‌ ഇപ്പോള്‍ സില്‍വര്‍സ്റ്റോം. വരും വര്‍ഷങ്ങളില്‍ പൂര്‍ത്തിയാകുന്ന, നാല്‌ ഘട്ടങ്ങളിലായി നടക്കുന്ന വികസന പദ്ധതികള്‍ സില്‍വര്‍സ്റ്റോമിനെ ഇന്ത്യയിലെ ആദ്യത്തെ 'വണ്‍ സ്റ്റോപ്‌ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷന്‍ ആക്കും. ഫോറസ്റ്റ്‌ വില്ലേജ്‌, കേബിള്‍ കാര്‍, റിസോര്‍ട്ട്‌, കണ്‍വെന്‍ഷന്‍ ഹാള്‍ തുടങ്ങിയ പദ്ധതികളാണ്‌ ഇവിടെ വരുന്നത്‌.

ആറ്‌ വലിയ റൈഡുകള്‍ പുതുതായി സില്‍വര്‍സ്റ്റോം തുറന്നു. അടുത്ത ഘട്ടമായി 12 വലിയ അഡ്വഞ്ചര്‍ റൈഡുകള്‍ ഉടന്‍ തുറക്കും. സില്‍വര്‍സ്റ്റോമിന്റെ മുഴുവന്‍ ആകാശക്കാഴ്ച്ചകളും കാണിക്കുന്ന കേബിള്‍ കാര്‍ പദ്ധതിയാണ്‌ ഉടന്‍ പൂര്‍ത്തിയാകുന്ന മറ്റൊരു ആകര്‍ഷണം. 2024 സെപ്റ്റംബറില്‍ ഇത്‌ പൂര്‍ത്തിയാകും.

കേബിള്‍ കാര്‍ ഇറങ്ങി നേരെ ഫോറസ്റ്റ്‌ വില്ലേജിലേക്കാണ്‌ സഞ്ചാരികള്‍ എത്തുക. ഇവിടെ പശ്ചിമഘട്ടത്തിന്റെ ചെറിയൊരു പതിപ്പാണ്‌ ഉണ്ടാകുക. മരങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ചേര്‍ന്ന ഒരു കൊച്ചു പറുദീസ.

മറ്റൊരു ശ്രദ്ധേയമായ പദ്ധതി സില്‍വര്‍സ്റ്റോം റിസോര്‍ട്ട്സ്‌ ആണ്‌. അത്യാഡംബരത്തിന്റെ പ്രതീകമായ 40 റിസോര്‍ട്ടുകളാണ്‌ ഇവിടെ ഉയരുക. ഇതില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ബ്രിട്ടീഷ്‌ ബംഗ്ലാവും ഉണ്ട്‌.

silver storm-4


പ്രകൃതിഭംഗിക്ക്‌ ചേരുന്ന ഈ വികസനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്‌ കേന്ദ്രമാകുക എന്നതും സില്‍വര്‍സ്റ്റോമിന്റെ ലക്ഷ്യമാണ്‌.


അതിരപ്പിള്ളിയുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക്‌ വേദിയാകാന്‍ കണ്‍വെന്‍ഷന്‍ സെന്ററും വരുന്നുണ്ട്‌. 

 

 

Advertisment