Advertisment

മുസ്‌ലിം യൂത്ത് ലീഗ് തൃശൂരിൽ മണിപ്പൂർ ഐക്യദാർഢ്യ റാലി നടത്തി

New Update
muslim youth league

മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി തൃശൂരിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യ റാലി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കോർണർ പരിസരത്തു നിന്നാരംഭിച്ച റാലി കോർപ്പറേഷനു മുന്നിൽ സമാപിച്ചു. സമാപന യോഗം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു.

Advertisment

muslim youth league-2

മണിപ്പൂർ ജനതക്ക് സ്വൈര്യ ജീവിതം ഉറപ്പു വരുത്താൻ ഭരണകൂടം ഇടപെടണമെന്ന് ടി പി അഷ്‌റലി ആവശ്യപ്പെട്ടു. സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മണിപ്പൂർ കത്തിയമരുമ്പോഴും  ലജ്ജയില്ലാതെ ലോകം മുഴുവർ കറങ്ങി നടക്കുന്ന നരേന്ദ്ര മോദിയുടെ തൊലിക്കട്ടി അപാരം തന്നെയാണ്. മൗനം വെടിഞ്ഞ്, ഫാസിസത്തിനെതിരെ ഉറക്കെ ശബ്‌ദിച്ചു കൊണ്ടിരിക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ടി പി അഷ്‌റഫലി കൂട്ടിച്ചേർത്തു.

muslim youth league-3

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ എം സനൗഫൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ്യ,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി കെ ശാഹുൽ ഹമീദ്, എം വി സുലൈമാൻ, യൂത്ത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി എ അബ്ദുൽ കരീം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, സാബിർ കടങ്ങോട്, ജലീൽ ചേലക്കര, പി ജെ ജെഫീക്ക്, ഷെജീർ പുന്ന, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി സുൽത്താൻ ബാബു, നൗഷാദ് വാളൂർ എന്നിവർ പ്രസംഗിച്ചു.

 

Advertisment