Advertisment

തൃശ്ശൂരില്‍ മൂന്നുകുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ടുകുട്ടികൾ മരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും ഒന്നരവയസ്സുകാരി മകളും അപകടനിലതരണം ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീട് വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
1do not cross

തൃശ്ശൂര്‍: എരുമപ്പെട്ടിയിൽ മൂന്നുകുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി. 

Advertisment

ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികൾ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും ഒന്നരവയസ്സുകാരി മകളും അപകടനിലതരണം ചെയ്തു. ആണ്‍മക്കളായ അഭിജയ് (7) ആദി ദേവ് (6) എന്നിവരാണ് മരിച്ചത്. സയന കിണറ്റിൽ ചാടുമ്പോൾ ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീട് വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment