Advertisment

തൃശൂരില്‍ പോളിങ് ബൂത്തില്‍ അണലി; പരിഭ്രാന്തരായി ഉദ്യോഗസ്ഥരും വോട്ടര്‍മാരും

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി

New Update
anali poling

തൃശൂര്‍: തൃശൂര്‍: തൃശൂരിലെ ഒരു പോളിങ് ബൂത്തില്‍ അപ്രതീക്ഷിത അതിഥിയെ കണ്ട് വോട്ടര്‍മാരും ഉദ്യോഗസ്ഥരും പരിഭ്രാന്തരായി. തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് സംഭവം. ആറടിയോളം നീളമുള്ള അണലി പാമ്പാണ് ഇവിടെയെത്തിയത്.

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. 

Advertisment