Advertisment

അരി സഞ്ചിക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; ഇതര സംസ്ഥാനക്കാരി പിടിയിൽ

New Update
2-6.jpg

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.

സ്ത്രീകൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തുന്നുവെന്ന പരാതിയെ തുടർന്ന് തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തുവന്ന തനുവിന്റെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിലെ അരിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്തതിൽ മുൻപും പലതവണ സമാന രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും 41-കാരി സമ്മതിച്ചു.

Advertisment