Advertisment

നൂറു മേനി വിളയുന്ന നല്ല വിത്തുകളാണ് സംസ്ഥാനത്ത് എൽഡിഎഫ് പാകിയിട്ടുള്ളത്, തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപിച്ച വി വി രാഘവന്റെ പാതയാണ് പിൻതുടരുന്നത്; സംസ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികൾ നൂറു മേനി വിളവെടുക്കുമെന്ന് വി എസ് സുനിൽ കുമാർ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vs sunil kumar

തൃശൂർ: സംസ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികൾ നൂറു മേനി വിളവെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. തൃശ്ശൂരിലും എല്‍ഡിഎഫ് വിജയം കൊയ്യും.

Advertisment

തണ്ണിമത്തന്‍ വിളവെടുത്ത പോലെ തൃശ്ശൂരിലും സംസ്ഥാനത്തും എൽ ഡി എഫ് നൂറു മേനി കൊയ്യും. അതിനു പ്രാപ്തമായുള്ള നല്ല വിത്തുകളാണ് ഓരോ ജില്ലയിലും എൽ ഡി എഫ് വിതച്ചിരിക്കുന്നത്. തൃശൂർ വിജയം ഉറപ്പുള്ള മണ്ഡലം ആണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപിച്ച വി വി രാഘവന്റെ പാതയാണ് പിൻതുടരുന്നതെന്ന് സുനിൽ കുമാർ പറഞ്ഞു. സഹോദരിയെ തോൽപ്പിക്കുന്നത് ചീത്ത പേരാവില്ല. രാഷ്ട്രീയത്തിൽ വി വി രാഘവന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

നൂറുമേനി വിളവെടുക്കാന്‍ നല്ല വിത്തും പരിപാലനവും ആണ് അത്യാവശ്യം അതുപോലെയാണ് രാഷ്ട്രീയവും. ജനങ്ങളാണ് രാഷ്ട്രീയത്തിൽ പരിപാലനം നിർണയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറു മേനി വിളയും എന്നത് ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

വി എസ് സുനിൽ കുമാർ നേതൃത്വം നൽകിയ വിളവെടുപ്പിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി കെ രാജനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Advertisment