Advertisment

പാര്‍ട്ടി നേതാവായ തനിക്കു പോലും വയനാട് എംപിയായ രാഹുല്‍ ഗാന്ധിയെ സമീപിക്കാനാവില്ല. അപ്പോള്‍ എങ്ങനെയാണ് അത്തരമൊരു രാഷ്ട്രീയ നേതാവിനെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയുക? വയനാട്ടില്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് നടപ്പാക്കാന്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വയനാട്ടില്‍ വിജയിക്കേണ്ടതുണ്ടെന്നും പി എം സുധാകരന്‍ പറഞ്ഞു.

New Update
bjpUntitledc.jpg

കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടെടുപ്പ് നടക്കാനിരിക്കെ വയനാട്ടില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ പാര്‍ട്ടി വിട്ടു. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.

Advertisment

പാര്‍ട്ടി നേതാവായ തനിക്കു പോലും വയനാട് എംപിയായ രാഹുല്‍ ഗാന്ധിയെ സമീപിക്കാനാവില്ല. അപ്പോള്‍ എങ്ങനെയാണ് അത്തരമൊരു രാഷ്ട്രീയ നേതാവിനെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് നടപ്പാക്കാന്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വയനാട്ടില്‍ വിജയിക്കേണ്ടതുണ്ടെന്നും പി എം സുധാകരന്‍ പറഞ്ഞു.

ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ പ്രസക്തിയുള്ള പാര്‍ട്ടിയാണ് ബിജെപി. വയനാട്ടിലെ ജനങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തെരഞ്ഞെടുത്താല്‍ അതിന്റെ ഗുണം വയനാട്ടുകാര്‍ക്കായിരിക്കും.

സുരേന്ദ്രന്റെ വിജയത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും പി എം സുധാകരന്‍ പറഞ്ഞു. റിട്ടയേര്‍ഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാറും സിവില്‍ എഞ്ചിനീയര്‍ പ്രജീഷും സുധാകരനൊപ്പം ബിജെപിയില്‍ ചേര്‍ന്നു.

 

Advertisment