Advertisment

സംസ്ഥാന ബജറ്റ്; മലപ്പുറത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി

New Update
വിദ്വേഷ പ്രചരണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പോലീസിൽ പരാതി നൽകി

മലപ്പുറം : അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ജില്ലയായ മലപ്പുറത്തിന് സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ മലപ്പുറം ജില്ലയിൽ വലിയ അസന്തുലിതത്വം കാണാനാകും.

ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല; ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ട്.ആദിവാസികൾ ഉൾപ്പെടുന്ന മലയോരത്തിനും വികസന മുരടിപ്പിന്റെ തീരദേശത്തിനും പ്രത്യേക പദ്ധതികൾ ഉണ്ടാവണം.

വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. മലപ്പുറം ജില്ലയിലെ വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല രൂപീകരണം ലക്ഷ്യമുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.

Advertisment