Advertisment

ചാഴികാടന്റെ പ്രചരണം വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ കടുത്തുരുത്തിയിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kaduthuruthi roshi.jpg

കടുത്തുരുത്തി : തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ. കേരളാ കോൺഗ്രസ്-എം മണ്ഡലംനേതൃയോഗങ്ങൾ വിളിച്ചുചേർത്താണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ആദ്യഘട്ടത്തിൽ ഞീഴൂർ, മുളക്കുളം, കാണക്കാരി, മാഞ്ഞൂർ പഞ്ചായത്തുകളിൽ നേതൃയോഗം നടത്തി. 

പാർട്ടി ഭാരവാഹികൾക്ക് പ്രചരണത്തിന് പ്രത്യേക ചുമതലയും നൽകി. വിവിധ ബൂത്തുകൾക്കും മണ്ഡലത്തിലും ചുമതലനൽകി ഭവനസന്ദർശനം സജീവമാക്കാനാണ് നിർദ്ദേശം നൽകിയത്. 

വിവിധയോഗങ്ങളിൽ കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറം, നേതാക്കളായ സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, പി.സി കുര്യൻ, ശ്രീകല ദിലീപ്, നളിനി രാധാകൃഷ്ൺ, ബിജു പഴയപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisment