Advertisment

പതിനൊന്നാം വയസ്സില്‍ സഹോദരന്‍ ഗര്‍ഭിണിയാക്കി, അന്ന് പ്രസവിച്ച കുഞ്ഞിനെ സോഷ്യല്‍സര്‍വ്വീസിന് വിട്ടു കൊടുക്കേണ്ടി വന്നു , കുഞ്ഞിനെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്ന് കരകയറ്റിയത് കാമുകന്‍ സമ്മാനിച്ച രണ്ടാമത്തെ കുഞ്ഞ് ! ; 24കാരിയുടെ ജീവിതം ഇങ്ങനെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ആദ്യ കുഞ്ഞിനെ ഓമനിക്കാന്‍ പറ്റിയില്ലെങ്കിലും ദൈവം ഇപ്പോള്‍ ഒരു കുഞ്ഞിനെ നല്‍കിയ സന്തോഷത്തിലാണ് സ്‌കോട്ട്‌ലന്‍ഡിലെ യുവതി. പതിനൊന്നാം വയസില്‍ സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാണ് ഇവര്‍ക്ക് ആദ്യ കുട്ടി പിറന്നിരുന്നത്. അതിനെ അന്ന് സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ട് പോയതിന്റെ നിരാശ ഇപ്പോഴത്തെ കുഞ്ഞിലൂടെ തീര്‍ക്കുകയാണ് ഈ പെണ്‍കുട്ടി. ഇപ്പോഴത്തെ കുഞ്ഞ് പിറന്നിരിക്കൂന്നത് കാമുകനിലൂടെയാണെന്നത് ട്രെസക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. 16 കാരനായ സഹോദരിനിലൂടെയാണ് കുട്ടിയുണ്ടായതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ജനിച്ച പെണ്‍കുട്ടിയെ സോഷ്യല്‍സര്‍വീസിന് വിട്ട് കൊടുക്കാന്‍ ഈ യുവതി നിര്‍ബന്ധിതയാവുകയായിരുന്നു.

Advertisment

publive-image

അന്ന് കുഞ്ഞിനെ വിട്ട് കൊടുക്കേണ്ടി വന്നതിനെ തുടര്‍ന്ന് ട്രെസക്ക് കടുത്ത മാനസിക ആഘാതമുണ്ടാവുകയും തുടര്‍ന്ന് അവര്‍ ഹെറോയിന് അടിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ട്രെസയ്ക്കും കാമുകനായ 31 കാരന്‍ ഡാരെന്‍ യംഗിനും അരിഹാന എന്ന പെണ്‍കുഞ്ഞ് പിറന്നതോടെ ട്രെസ മാനസികവിഷമത്തില്‍ നിന്നും കരകയറി സാധാരണ ജീവിതത്തിലേക്കെത്തിയിരിക്കുകയാണ്. തനിക്കിനി മറ്റൊരു കുട്ടി ജനിക്കില്ലെന്ന തോന്നലില്‍ ആദ്യത്തെ കുട്ടിയെ വിട്ട് കൊടുക്കേണ്ടി വന്നതില്‍ താനാകെ തകര്‍ന്ന് പോയിരുന്നുവെന്നാണ് ട്രെസ പറയുന്നത്.

എന്നാല്‍ അരിഹാനയുടെ സാന്നിധ്യത്തില്‍ തനിക്ക് ദുഃഖത്തില്‍ നിന്നും കരകയറാന്‍ സാധിച്ചുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. പക്ഷേ കൈവിട്ട് പോയ ആദ്യത്തെ കുഞ്ഞിനെക്കുറിച്ചോര്‍ത്തുള്ള ദുഃഖം ഇടക്കിടെ അവരെ വേട്ടയാടുന്നുമുണ്ട്. തന്റെ സഹോദരിയെക്കുറിച്ച് അറിയാതെ അരിഹാനം വളരേണ്ടി വരുന്ന അവസ്ഥയിലും ട്രെസക്ക് വിഷമമുണ്ട്. വെസ്റ്റ് ലോത്തിയനിലെ ബാത്ത് ഗേറ്റിലെ വീട്ടില്‍ ട്രെസയുടെ ആദ്യത്തെ കുഞ്ഞിന്റെ ഓര്‍മകളെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു. അവളുടെ ചിത്രങ്ങളും കൈപ്പത്തിയുടെ മുദ്രകളും ഇന്നും ഇവിടുത്തെ ചുവരിലും കടലാസിലും ട്രെസ നിലനിര്‍ത്തിയിരിക്കുന്നു. കൂടാതെ അവളുടെ കൊച്ചുടുപ്പുകളും ഹെയര്‍ ലോക്കും ഈ വീട്ടില്‍ ഭദ്രമായി ട്രെസ സൂക്ഷിച്ച് വച്ചിരിക്കുന്നു.

അരിഹാനയ്‌ക്കൊരു വലിയ ചേച്ചിയുണ്ടെന്ന കാര്യം താന്‍ അവളെ ഏറ്റവും സാധ്യമായ അവസരത്തില്‍ അറിയിക്കുമെന്നാണ് ട്രെസ പറയുന്നത്. തനിക്ക് ലഭിക്കാതെ പോയ സന്തോഷകരമായ കുട്ടിക്കാലം അരിഹാനക്ക് ഉറപ്പ് വരുത്താനുള്ള യജ്ഞത്തിലാണ് ട്രെസയിപ്പോള്‍. തന്റെ അമ്മയായ ട്രേസി ടാല്ലോന്‍സ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനാല്‍ തന്റെ കുട്ടിക്കാലം നരകസമാനമായിരുന്നുവെന്ന് ട്രെസ വേദനയോടെ ഓര്‍ക്കുന്നു. കുടുംബത്തില്‍ അരക്ഷിതാവസ്ഥ നിലനിന്നതിനാല്‍ ഏഴാം വയസില്‍ തന്നെ സഹോദരനാല്‍ മാനഭംഗപ്പെടാന്‍ ട്രെസക്ക് ദൗര്‍ഭാഗ്യമുണ്ടായി. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം സഹോദരനില്‍ നിന്നു തന്നെ അവള്‍ക്ക് ഗര്‍ഭവും ധരിക്കേണ്ടി വരുകയായിരുന്നു.

Advertisment