Advertisment

ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം 'കേള്‍ക്കാതെ' ശിവശങ്കര്‍; രാവിലെ പ്രഭാത ഭക്ഷണം കഴിച്ചില്ല, കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് !

New Update

കൊച്ചി:  എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. കോടതിയില്‍ ഹാജരാക്കും മുമ്പാണ് ശിവശങ്കറിനു കോവിഡ് ടെസ്റ്റ് നടത്തിയത്. ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. അവധി ദിവസം ആയിരുന്നിട്ടും ജഡ്ജി ഓഫിസില്‍ എത്തി.

Advertisment

publive-image

രാവിലെ ശിവശങ്കര്‍ പ്രഭാത ഭക്ഷണം കഴിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ ശിവശങ്കറിന് ആരോഗ്യപ്രശ്‌നമൊന്നും കണ്ടെത്തിയില്ല. ഒരാഴ്ച കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡി നീക്കം.

ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നായിരുന്നു പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്.

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചായും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. പല തവണ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തെന്ന് ഇഡി മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.

covid test m sivasankar
Advertisment