Advertisment

കീര്‍ത്തിയും ദുല്‍ഖറുമല്ല രൂപത്തിലും ഭാവത്തിലും സാവിത്രിയും കാതല്‍ മന്നനും തന്നെ ; മഹാനടിയില്‍ നിന്ന് നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ മഹാനടി തീയേറ്ററില്‍ വിജയപ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ തരംഗമാവുകയാണ്. 1995 ല്‍ സാവിത്രി നായികയായി പുറത്തിറങ്ങിയ മിസിയമ്മയിലെ വാരായോ വെണ്ണിലവേ എന്ന ഗാനത്തിന്റെ പുനരാവിഷ്‌കരണ രംഗങ്ങളാണിത്. എല്‍ വി പ്രസാദ് ആയിരുന്നു മിസിയമ്മയുടെ സംവിധായകന്‍. ആവശ്യമുള്ളത്രയും രംഗങ്ങള്‍ ഉള്ളതിനാലാണ് ഇവ സിനിമയില്‍ നിന്ന് നീക്കം ചെയ്തതെന്ന് ദുല്‍ഖര്‍ അറിയിച്ചു.

Advertisment

publive-image

മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്.

റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തില്‍ സ്‌ക്രീനുകള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.

സാധാരണയായി ചിത്രങ്ങള്‍ക്ക് വീക്കെന്‍ഡുകളിലാണ് കളക്ഷന്‍ കൂടുതലായി കിട്ടുന്നതെങ്കില്‍ മഹാനടിയുടെ കാര്യത്തില്‍ വീക്ക്ഡെയ്സിലും ആളുകള്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment