Advertisment

‘എല്ലാത്തിനും നന്ദി’;സ്‌നേഹ ചുംബനത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ച് നടന്‍ മഹേഷ് ബാബു

author-image
ഫിലിം ഡസ്ക്
New Update

തെലുങ്ക് സിനിമാ ലോകത്ത് മഹേഷ് ബാബുവിന്റെ ഭാരത് ആനേ നേനു എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. സിനിമാ പ്രേമികളുടെ മനം കവര്‍ന്ന് ചിത്രം വിജയത്തിന്റെ പടവുകള്‍ കയറുമ്പോള്‍ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ മഹേഷ് ബാബു.

Advertisment

publive-image

നേരെത്ത തന്നെ അണിയറ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ താരം ഇത്തവണ നന്ദി പറഞ്ഞത് ജീവിതത്തില്‍ വളരെ സ്‌പെഷ്യലായ വ്യക്തിയോടാണ്. അത് നടിയും ഭാര്യയുമായ നമ്രത ശിരോത്കറിനോടാണ്. അതിന്റെ ചിത്രം താരം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ഭാര്യയെ ചുംബിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വാംസീ എന്ന സിനിമയില്‍ മഹേഷും നമ്രതയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2000 ല്‍ റിലീസ് ചെയ്ത ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം. നമ്രത വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

Advertisment