Advertisment

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന സിനിമ മഹേഷ്ബാബു നിര്‍മിക്കുന്നു; ഫസ്റ്റ്‌ലുക്ക് താരം പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മേജര്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ്ബാബു പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് താരം.

Advertisment

publive-image

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജറാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറില്‍ അദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്.

അദ്ദേഹത്തിന്റെ ഓര്‍മദിവസമായ ഇന്നലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം വീഡിയോയും പുറത്തിറക്കിയിരുന്നു. മേജര്‍ സിനിമയെ കുറിച്ച് അദ്‌വി ശേഷ് പറയുന്ന വീഡിയോയും മഹേഷ് ബാബു ട്വിറ്ററില്‍ പങ്കുവെച്ചു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹം മറന്നില്ല.

ചിത്രീകരണം തുടങ്ങും മുമ്പ് നായകനും സംവിധായകനും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അദ്‌വി ശേഷിനെ കണ്ടാല്‍ തന്റെ മകനെ പോലെയുണ്ടെന്ന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറഞ്ഞെന്ന് സംവിധായകന്‍ പറഞ്ഞു.

മഹേഷ് ബാബുവിനൊപ്പം സോണി പിക്‌ച്ചേഴ്‌സും ജി.എം.ബി എന്റര്‍ടെയിന്‍മെന്റും എ പ്ലസ് എസ് മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. അടുത്തവര്‍ഷം ചിത്രം റിലീസാകും.

majour sandeep unnikrishnan
Advertisment