Advertisment

മലബാര്‍ സിമന്റ്‌സ് കേസ് ; ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടത് 52 രേഖകള്‍ ; ഹര്‍ജികള്‍ കോടതിയിലെത്താതിരിക്കാന്‍ ശ്രമം നടന്നെന്ന് ഹര്‍ജിക്കാര്‍

New Update

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് കേസില്‍ കോടതിയില്‍ നിന്ന് 52 രേഖകള്‍ കാണാതായെന്ന് വിവരം. 2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായിരിക്കുന്നത്. ഹര്‍ജികള്‍ കോടതിയിലെത്താതിരിക്കാന്‍ ശ്രമം നടന്നെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമസഭാ നടപടികളുടെ പകര്‍പ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് പിന്‍വലിക്കണമെന്ന് പ്രതികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടെങ്കിലും വിജിലന്‍സ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സിപിഐഎം എംഎല്‍എ പി.ഉണ്ണിയും കേസില്‍ പ്രതിയാണ്.

14 കോടിയുടെ ക്രമക്കേട് നടന്ന കേസാണ് അട്ടിമറിക്കുന്നത്. നേരത്തെ സമര്‍പ്പിച്ച 5 കുറ്റപത്രങ്ങളിലും വിചാരണ തുടങ്ങിയില്ല. പ്രതികള്‍ വാങ്ങിയ സ്റ്റേ നീക്കാനും വിജിലന്‍സ് തയ്യാറായിട്ടില്ല. അന്വേഷണം സിബിഐക്ക് വിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനവും മരവിച്ചു.

Advertisment