Advertisment

മലബാർ മഹോൽസവം 2018 പോസ്റ്റർ പ്രകാശനം

New Update

കുവൈറ്റ്‌ : കോഴിക്കോട് ഡിസ്ട്രിക്റ്റ് എന്‍ ആര്‍ ഐ അസോസിയേഷന്‍ 2018 മാര്‍ച്ച് 2 ന് അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന മലബാര്‍ മഹോത്‌സവം 2018 ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച് കൊണ്ട് പോസ്റ്റര്‍ പ്രകാശനം ചെയ്തു.

Advertisment

മലബാര്‍ മഹോത്‌സവം 2018 ന്റെ മുഖ്യ പ്രായോജകരായ ഷിഫ അല്‍ ജസീറ മെഡികല്‍ ഗ്രൂപിന്റെ ഫര്‍വാനിയ മെഡിയകല്‍ സെന്ററില്‍ വെച് നടന്ന ചടങ്ങില്‍ ഫാര്‍മസി ജനറല്‍ മേനേജര്‍ മുഹമ്മദ് അലവി പ്രകാശനം നിര്‍വഹിച്ചു.

publive-image

കെ ഡി എന്‍ എ പ്രസിഡന്റ് ക്രിഷ്ണന്‍ കടലുണ്ടി, ഫര്‍വാനിയ മെഡികല്‍ സെന്റര്‍ മേനേജര്‍ സുബൈര്‍ മുസ്ല്യാരകത്ത്, ഫഹാഹീല്‍ സെന്റര്‍ മേനേജര്‍ റിസ്‌വാന്‍, അബാസിയ അല്‍ നാഹില്‍ ഇന്റര്‍നേഷനല്‍ ക്ലിനിക് മേനേജര്‍ അബ്ദുല്‍ അസീസ്, കെ.ഡി.എന്‍ എ ജനറല്‍ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, ട്രഷറര്‍ മുഹമ്മദലി, എിവരും മലബാര്‍ മഹോല്‍സവം സ്വാഗത സംഘം കമ്മിറ്റി അംഗങ്ങളും എക്‌സികുട്ടിവ് അംഗങ്ങളും വനിതാ ഫോറം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

kuwait
Advertisment