Advertisment

അമ്മയില്‍ മോഹന്‍ലാലിന്റെ നേതൃത്വം ദിലീപിന് വെല്ലുവിളി; കുറ്റവിമുക്തനായി വന്നാല്‍ ദിലീപ് അമ്മയെ നെടുകെ പിളര്‍ത്തും ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി:  മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലെത്തുന്നതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി സംഘടന അടക്കി വാണിരുന്ന ജനപ്രിയ താരം ദിലീപിന്റെ ആധിപത്യം അവസാനിക്കുന്നു. ഞായറാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

നിലവില്‍ മോഹന്‍ലാല്‍ മാത്രമാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കും.

publive-image

മലയാള സിനിമയില്‍ മുന്‍ ഭാര്യ മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കഴിഞ്ഞാല്‍ ദിലീപിന് ഏറ്റവുമധികം ശത്രുതയുള്ളത് മോഹന്‍ലാലിനോടാണ്. വിവാഹ മോചനത്തിന് ശേഷവും തന്റെ അഭ്യര്‍ത്ഥന നിരസിച്ചും മഞ്ജുവാര്യരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതാണ് ദിലീപിന് ലാലിനോടുള്ള പിണക്കത്തിന് കാരണം.

publive-image

ദിലീപ് അറസ്റ്റിലായി ജയിലില്‍ കിടന്നപ്പോഴും മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്റെ ഒടിയനില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന്‍ നടിമാര്‍ ചേര്‍ന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചപ്പോള്‍ ഈ സംഘടനയെ മോഹന്‍ലാല്‍ പിന്തുണച്ചെന്നതാണ് ദിലീപിന്റെ അടുത്ത ആക്ഷേപം.

publive-image

ദിലീപിനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച നടന്‍ പ്രിഥ്വിരാജുമായുള്ള ലാലിന്റെ സൗഹൃദമാണ് പിണക്കത്തിന്റെ മൂന്നാമത്തെ കാരണം. എന്നാല്‍ തനിക്ക് സഹതാരങ്ങളുമായുള്ള വ്യക്തി ബന്ധങ്ങളും നടനെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും മറ്റാരുടെയും ഇംഗിത പ്രകാരം ഉപേക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു ലാലിന്റെ നിലപാട്.

publive-image

അങ്ങനുള്ള മോഹന്‍ലാല്‍ ഇനി സംഘടനയെ നയിക്കുമ്പോള്‍ അമ്മയില്‍ ദിലീപിന്റെ പിടി അയയുകയാണ്. കുറ്റവിമുക്തനായി തിരികെ വന്ന ശേഷം അമ്മയെ പിളര്‍ത്താനായിരിക്കും ദിലീപ് ശ്രമിക്കുകയെന്നാണ് സൂചന.

amma
Advertisment