Advertisment

'തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളാണ്. അവര്‍ എനിക്കുവേണ്ടി സഹിക്കുന്ന ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല' - മലയാളത്തിലേക്ക് തിരികെയെത്താത്തതിനെക്കുറിച്ച് അനുപമ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രേമം എന്ന മലയാള ചിത്രത്തിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന്റെ വിജയത്തിന് ശേഷം തെലുങ്കില്‍ നിരവധി അവസരങ്ങളാണ് അനുപമയെ തേടിയെത്തിയത്.

publive-image

പ്രേമത്തിന് ശേഷം ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലും അനുപമ നായികയായിരുന്നു. പിന്നീട് മലയാളത്തില്‍ ചിത്രങ്ങളൊന്നും ചെയ്തില്ല. തെലുങ്കില്‍ കൈനിറയെ ചിത്രങ്ങളാണ് നടിക്ക്. ഇനി മലയാളത്തിലേക്ക് ഇല്ലേയെന്ന്‍ ആരാധകര്‍ അനുപമയോട് ചോദിക്കുന്നുണ്ട്.

publive-image

ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തെലുങ്കില്‍ ഇപ്പോള്‍ ധാരാളം ചിത്രങ്ങളുണ്ട്. അവിടെനിന്ന് ഒരു ഇടവേള കിട്ടുന്നില്ല. മലയാളത്തില്‍നിന്ന് നല്ല നല്ല പ്രോജക്ടുകള്‍ വരുന്നുണ്ട്. പക്ഷേ ആ സമയത്തെല്ലാം ഞാന്‍ തെലുങ്ക് ചിത്രത്തിന്‍റെ തിരക്കിലായിരിക്കും.

publive-image

തെലുങ്ക് സിനിമക്കാര്‍ എനിക്കുവേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്‍റെ ഡേറ്റിനു വേണ്ടി സിനിമ തുടങ്ങുന്നതു പോലും അവര്‍ നീട്ടിവയ്ക്കുകയാണ് - അനുപമ പറയുന്നു.

publive-image

 

Advertisment