Advertisment

സിനിമയില്‍ സജീവമാകാന്‍ അശ്വതി തിരിച്ചുവരവിനൊരുങ്ങുന്നു

author-image
admin
New Update

'സത്യം ശിവം സുന്ദരം' എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍റെ നായികയായെത്തി മലയാളികളുടെ മനസ്സു കീഴടക്കിയ നടിയാണ് അശ്വതി മേനോന്‍. അതിലെ 'വോക്കിംഗ് ഇന്‍ ദ മൂണ്‍ലൈറ്റ്...' എന്ന ഗാനം മലയാളികളുടെ ഇഷ്ട ഗാനമാണ്.

Advertisment

publive-image

ആ സിനിമയ്ക്ക് ശേഷം അഞ്ചുവര്‍ഷത്തോളം മാത്രമേ സിനിമയില്‍ നിന്നുള്ളൂ. തെങ്കാശിപട്ടണത്തിന്റെ തമിഴ് റീമേക്ക്, ഒന്നാമന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങി കുറച്ച്‌ ചിത്രങ്ങളില്‍ അഭിനയിച്ച്‌ പെട്ടെന്ന് അശ്വതി സിനിമാ രംഗത്ത് നിന്ന് മാറിനിന്നു.

വിവാഹമൊക്കെ കഴിഞ്ഞു ദുബായില്‍ കഴിയുകയാണ് അശ്വതി. ദുബായില്‍ തന്നെ ജോലിചെയ്യുന്ന ആളാണ് ഭര്‍ത്താവായ വികാസ്.

ഇപ്പോള്‍ 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റോള്‍ മോഡലില്‍ അതിഥിയായി വന്നു. ട്രാന്‍സ് എന്ന അമല്‍ നീരദ് ചിത്രത്തിലാണ് അശ്വതി വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നത്.

Advertisment