‘കൂളസ്റ്റ് ഡ്യൂഡ് എവര്‍’ – മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

ഫിലിം ഡസ്ക്
Friday, September 7, 2018

മമ്മൂട്ടിയുടെ അറുപത്തിയേഴാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. കൂളസ്റ്റ് ഡ്യൂഡ് എവര്‍ എന്നാണ് ദുല്‍ഖര്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ മതിയാവില്ല, ആ സ്നേഹം അളക്കാനുമാവില്ല. എക്കാലത്തെയും നിത്യഹരിത യൗവനത്തിന് സന്തോഷകരമായ പിറന്നാളാശംസകള്‍..’ – ഇതാണ് ദുല്‍ഖറിന്‍റെ ആശംസാവാചകങ്ങള്‍.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മമ്മൂട്ടിക്കുള്ള ആശംസ അറിയിച്ചു. ഇ

×