Advertisment

ആകാരസൗഷ്ഠവവും അഭിനയം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടന്‍. ഇത്രയും മറുഭാഷയില്‍ അഭിനയിച്ച മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ല - മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
New Update

കാരസൗഷ്ഠവും അഭിനയം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ക്യാപ്റ്റന്‍ രാജുവെന്ന് നടന്‍ മമ്മൂട്ടി. അദ്ദേഹത്തെ പോലെ  ഇത്രയും മറുഭാഷയില്‍ അഭിനയിച്ച മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ലെന്നും ഈ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടം തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.

Advertisment

publive-image

'ആകാരസൗഷ്ഠവവും അഭിനയം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ക്യാപ്റ്റന്‍ രാജു. ഇത്രയും സൗന്ദര്യവും പൊക്കവും ഉള്ള നടന്‍ ആ സമയത്ത് ഇല്ല. ഫലത്തില്‍ ഇപ്പോഴും ഇല്ല. തന്റെ തൊഴിലിനോട് വളരെ  ആത്മാര്‍ത്ഥത ഉള്ള ആളായിരുന്നു അദ്ദേഹം.

publive-image

സുഹൃത്തുക്കളോടും അങ്ങനെ തന്നെ ആയിരുന്നു. വളരെ ഇമോഷണല്‍ ആയ ആളാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും വരെ അഭിനയിച്ചിട്ടുള്ള ആളാണ്. ഇത്രയും മറുഭാഷയില്‍ അഭിനയിച്ച മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ല എന്ന് തന്നെ എനിക്ക് തോന്നുന്നു.

publive-image

അദ്ദേഹത്തിന്റെ ഈ രൂപ ഭംഗിയും അഭിനയ ചാതുര്യവും തന്നെയാണ് അദ്ദേഹത്തെ ഇത്രയും പ്രശസ്തന്‍ ആക്കിയത്. അതുപോലെ മറ്റു ഭാഷകളില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടാക്കിയത്.

publive-image

അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സ്വയം രാജുച്ചായന്‍ എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിക്കാറുള്ളത്. വടക്കന്‍ വീരഗാഥ, ആവനാഴി അങ്ങനെ കുറെ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ് സിനിമയ്ക്ക്' . മമ്മൂട്ടി പറഞ്ഞു.

publive-image

Advertisment