പിറന്നാൾ ആഘോഷത്തിനിടെ കേക്കുമായി ദിലീപെത്തി, വിശ്വസിക്കാനാകാതെ പെണ്‍കുട്ടി ! വീഡിയോ ..

Tuesday, May 15, 2018

ദുബായ്‌യിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ പിറന്നാൾ ആഘോഷത്തിനിടെ കേക്കുമായി ദിലീപ്. കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോൾ കണ്ട് നിന്നവരും പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയും വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ദുബായ് ദേ പുട്ടിൽ നടന്ന Birthday സെലിബ്രേഷനിൽ അപ്രതീക്ഷിതമായി ദിലീപേട്ടൻ എത്തിയപ്പോൾ.. ഇത് ഒക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത് 😄

Posted by Dileep Online on 2018 m. gegužė 12 d.

കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായ്‌യിലാണ് ദിലീപ്. ഇതിനിടയിലാണ് തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ ദിലീപ് എത്തിയത്.

പിറന്നാൾ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു പെണ്‍കുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങൾക്കെല്ലാം കേക്ക് മുറിച്ച് നൽകി.

×