Advertisment

പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളുമായി പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയിൽ അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ഹ്രസ്വചിത്രം 'വാരിക്കുഴിയിലെ കൊലപാതകം'

author-image
ഫിലിം ഡസ്ക്
New Update

മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. ഒരു പറ്റം ഷാഡോ പോലീസുകാർ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയിൽ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Advertisment

ഷാഡോ എസ്.ഐ. അജിത് കുമാറും സംഘവും പോലീസ് കമ്മീഷണറുടെ നിർദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കു മരുന്ന് ഇടപാടുകാരനെ പിടികൂടുവാൻ ശ്രമിക്കുകയാണ്. അതെ സമയം തന്നെ അജിത്തിന്റെ ടീമിന് ക്രൈം ബ്രാഞ്ച് ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ റൂറൽ എസ് പിയുടെ ഓർഡറും കിട്ടുന്നു. റൂറൽ പോലീസിന്റെ എന്തൊക്കെ തെറ്റുകൾ കൊണ്ടാണ് ആ കേസ് ക്രൈം ബ്രാഞ്ചിന് മാറിയതെന്നതിന്റെ അന്വേഷണത്തിൽ പല രഹസ്യങ്ങളും വെളിച്ചത്തിൽ വരുന്നു.

ഭാരത് കൃഷ്ണ, മനു കലാഭവൻ, മനു ജവാഹർ, അജയ് വിൻസെന്റ്, ആർ ജെ ജിബിൻ, മൃണാളിനി സൂസൻ തുടങ്ങിയവർ ഈ പോലീസ് സ്റ്റോറി ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. ബിബിൻ പോൾ സാമുവേൽ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ഷിയാദ് കബീറിന്റെതാണ് പശ്ചാത്തലസംഗീതം. മുഹമ്മദ് ഷാഫി തന്നെയാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

Advertisment