Advertisment

ഒടിയനും നീരാളിക്കും ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഈ സൂപ്പര്‍ ഹിറ്റ്‌ സംവിധായകനൊപ്പം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹന്‍ലാലിന്റെ പുതിയ രണ്ടു ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രീകുമാര്‍ മേനോന്റെ ഒടിയൻ, അജോയ് വർമയുടെ നീരാളി എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയായ നീരാളി ജൂലൈയിൽ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവർത്തകർ. ഒടിയൻ ഓണം റിലീസായാകും തിയറ്ററുകളിലെത്തുക.

publive-image

തങ്ങള്‍ ഏറെ കാത്തിരിക്കുന്ന ഈ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത് രഞ്ജിത്ത് ചിത്രത്തിലായിരിക്കുമെന്നാണ് വാര്‍ത്തകള്‍. രഞ്ജിത്തിന്റെ ബിലാത്തിക്കഥയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.

publive-image

ചിത്രീകരണത്തിനായി മെയ് രണ്ടാം വാരം മോഹൻലാൽ ഇംഗ്ലണ്ടിലേക്ക് പറക്കും. നാല്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥയ്ക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്.

മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജന്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

publive-image

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്.

Advertisment