മംമ്ത നായികയാവുന്ന ‘നീലി’യിലെ ആദ്യ വീഡിയോ ഗാനം

ഫിലിം ഡസ്ക്
Friday, July 27, 2018

മംമ്ത മോഹൻദാസ് നായികയാവുന്ന ‘നീലി’ സിനിമയിലെ ‘എൻ അൻപേ’….. എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.’തോർത്ത്’ എന്ന ഷോർട്ട് ഫിലിമിലൂടെ പ്രശസ്തനായ അൽത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകൻ.

ഹരി നാരായണൻ രചിച്ച ഗാനത്തിന് ശരത്ത് ഈണം നല്‍കിയിരിക്കുന്നു. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടാണ് വീഡിയോ പുറത്തിറക്കിയത്.

അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീർ മുഹമ്മദുണ്ണി എന്നിവരാണ്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റിൽ പുറത്തിറങ്ങും.

×