Advertisment

'പ്രിയയെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമുണ്ടാകും. പക്ഷേ അക്കാരണത്താൽ ഒരു സിനിമയെ കൊല്ലരുത്' - ഒമര്‍ ലുലു

author-image
ഫിലിം ഡസ്ക്
New Update

പ്രിയയെ ഇഷ്ടമല്ലെന്ന കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുതെന്ന് ഒരു അഡാറ് ലവ് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഒമർ.

Advertisment

മാണിക്യമലരിനുശേഷം അഡാറ് ലൗവിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഫ്രീക്ക് പെണ്ണേ എന്ന ഈ ഗാനത്തിനു നേരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

publive-image

മണിക്കൂറുകൾക്കുള്ളില്‍ പതിനേഴ് ലക്ഷം ആളുകൾ കണ്ട ഗാനത്തിന് രണ്ടുലക്ഷം ഡിസ്‌ലൈക്സ് ആണ് ലഭിച്ചത്. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നൽകുക കൂടിയായിരുന്നു ഒമർ.

‘സിനിമയ്ക്കു കാശുമുടക്കിയ നിർമാതാവിനുണ്ട് സ്വപ്നങ്ങൾ, കഴിഞ്ഞ ഒന്നരവർഷമായി ഞാൻ ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.’

‘പ്രിയയോട് ഇഷ്ടമുള്ളവർ ഉണ്ടാകും അല്ലാത്തവർ ഉണ്ടാകും. നിങ്ങൾക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താൽ ഒരു സിനിമയെ കൊല്ലരുത്.’–ഒമർ ലുലു പറഞ്ഞു.

 

Advertisment