Advertisment

പൃഥ്വിയുമായി എങ്ങനെ ഒരുമിച്ചഭിനയിക്കു൦ എന്ന് ടെന്‍ഷനുണ്ടായിരുന്നു. മാറ്റിയത് അഞ്ജലി - നസ്രിയ

author-image
ഫിലിം ഡസ്ക്
New Update

അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ അഭിനയിക്കുന്നത്. തനിക്ക് അതുവരെ പരിചയമില്ലാത്ത നടനായിരുന്നു പൃഥ്വിയെന്നും ഒരുമിച്ചഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും നസ്രിയ പറയുന്നു. എന്നാല്‍ അവസാനം ഞങ്ങള്‍ ശരിക്കും ചേട്ടനും അനിയത്തിയുമായി മാറിയെന്നും നസ്രിയ പറയുന്നു.

publive-image

 

'പൃഥ്വിയാണ് എന്റെ സഹോദരനായി വേഷമിടുന്നത്. ഷൂട്ടിന് വരുന്നതിനു മുന്‍പ് ഞാന്‍ അഞ്ജലി ചേച്ചിയോട് പറയാറുണ്ടായിരുന്നു എങ്ങനെ ആയിരിക്കുമോ എന്തോ എന്നെല്ലാം. എനിക്ക് ഒരു പരിചയവുമില്ലാത്ത അഭിനേതാവായിരുന്നു പൃഥ്വി അത് കൊണ്ട് തന്നെ എങ്ങനെയാണ് ഒരുമിച്ചഭിനയിക്കുക എന്ന് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.

മാത്രമല്ല ഈ സിനിമയില്‍ ഞങ്ങള്‍ ഒരുപാട് അടുക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍ അതെങ്ങനെ വര്‍ക്കൗട്ട് ആകുമെന്ന് അറിയില്ലായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സിന്റെ സമയത്ത് അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. അവരെ എല്ലാവരെയും എനിക്ക് നേരത്തെ അറിയാമായിരുന്നു. അവരുടെ ഒപ്പം ഞാന്‍ മുന്‍പും വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. ഇത് തീര്‍ത്തും പുതിയ അനുഭവമായിരുന്നു എനിക്ക്.

അഞ്ജലി ചേച്ചിയോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍, പൃഥ്വി, ചേച്ചി അങ്ങനെ കുറച്ചാളുകളുടെ ഒരു മെസ്സേജ് ഗ്രൂപ് തുടങ്ങി. നിങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കാനുള്ള അവസരമാണെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ  അവസാനമായപ്പോഴേക്കും ഇനി നിങ്ങള്‍ക്കിടയില്‍ മഞ്ഞുരുകാനുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല എന്നായി ചേച്ചി. ഞങ്ങള്‍ വളരെ അടുത്തു. ഇപ്പോള്‍ ശരിക്കും ഞങ്ങള്‍ എട്ടനും അനിയത്തിയും പോലെയാണ്' - നസ്രിയ പറയുന്നു.

Advertisment