Advertisment

പ്രേതം 2: രഞ്ജിത് ശങ്കര്‍ – ജയസൂര്യ ടീം വീണ്ടുമെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം കൂടിയെത്തുന്നു. ഇവരുടെ തന്നെ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. എന്നാല്‍ ഇത് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.

Advertisment

publive-image

പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം. ജോൺ ഡോൺ ബോസ്കോ നേരിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍, പേളി മാണി തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അഭിനയിച്ചിരുന്നു.

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലിറങ്ങിയ ഞാന്‍ മേരിക്കുട്ടി പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്.

Advertisment