Advertisment

ബാലാരിഷ്ടതകൾ മറികടന്ന് 'ഇര' വിജയത്തിന്റെ ജനകീയ പാതയിലേക്ക് കയറിയിരിക്കുന്നു. മലയാള സിനിമയിൽ വസന്തകാലം തുടരട്ടെ - വൈശാഖ്

author-image
admin
New Update

ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഇര' സിനിമയെ പ്രേക്ഷകർ ഏറ്റടുത്തതിൽ സന്തോഷം പങ്കു വച്ച് വൈശാഖിൻറെ ഫേസ്ബുക് പോസ്റ്റ്. വൈശാഖ് - ഉദയകൃഷണ കൂട്ടുകെട്ടിൽ നിർമിച്ച സിനിമയാണ് ഇര.

Advertisment

publive-image

വൈശാഖിൻറെ ഫേസ്ബുക് പോസ്റ്റ്

പ്രിയരേ …

ബാലാരിഷ്ടതകൾ മറികടന്ന്

ഇര എന്ന നമ്മുടെ സിനിമ

വിജയത്തിന്റെ ജനകീയ പാതയിലേക്ക്

കയറിയിരിക്കുന്നു …

Housefull ബോർഡുകൾ ഏറിവരുന്നത്

കാണുമ്പോൾ ,

നല്ല സിനിമയെ എന്നും നെഞ്ചോടു ചേർത്ത് നിർത്തുന്ന മലയാളത്തിന്റെ സത്യസന്ധമായ പ്രേക്ഷക മനസിന്‌ മുൻപിൽ ശിരസ് നമിക്കുന്നു …

ഈ വിജയം,

സത്യസന്ധമായി റിവ്യൂസ് എഴുതുകയും

നിരൂപണം നടത്തുകയും ചെയ്ത

എല്ലാ പ്രിയ ടെലിവിഷൻ ,പത്ര മാധ്യമ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു …

സിനിമയും മറ്റ് മാധ്യമങ്ങളും

തമ്മിലുള്ള സൗഹൃദം

കൂടുതൽ ഊഷ്മളമാകട്ടെ …

മലയാള സിനിമയിൽ വസന്തകാലം തുടരട്ടെ …

നന്ദി …

Advertisment